
ചാവറ കൾച്ചറൽ സെന്ററിൽ എം കെ സാനു ജയന്തി സ്മാരക പ്രഭാഷണം സാഹിത്യ അക്കാദമി പ്രസിഡന്റ് കൽപ്പറ്റ നാരായണൻ പ്രഭാഷണം നടത്തുന്നു. ഫാ. എമിൽ പുള്ളിക്കാട്ടിൽ സി. എം. ഐ, പ്രൊഫ. എം തോമസ് മാത്യു, പി ജെ ചെറിയാൻ, എം എസ് രഞ്ജിത്ത്, ഫാ. അനിൽ ഫിലിപ്പ് സി എം ഐ എന്നിവർ സമീപം
കൊച്ചി: കാവ്യം കവിത മനസ്സിലാക്കാൻ ഭാഷ മാത്രം പോരാ, ഭാവുകത്വം കൂടി ഉണ്ടാവണമെന്നും അതില്ലെങ്കിൽ വലിയ ഒരു അയോഗ്യതയാണെന്നും സാഹിത്യ അക്കാദമി പ്രസിഡണ്ട് കൽപ്പറ്റ നാരായണൻ അഭിപ്രായപ്പെട്ടു. എം കെ സാനു ജയന്തി സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എം കെ സാനു ഫൗണ്ടേഷനും ചാവറ കൾച്ചറൽ സെന്ററും സംയുക്തമായാണ് സാനുജയന്തി സ്മാരകപ്രഭാഷണം സംഘടിപ്പിച്ചത്.. ഒരു കൃതിയെ വായിച്ചതിന്റെ സാക്ഷ്യം മറ്റുള്ളവർക്ക് നൽകുന്നവരാണ് സാനു മാഷിനെ പോലുള്ള നിരൂപകരെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു. എം കെ സാനു ഫൗണ്ടേഷൻ ചെയർമാൻ പ്രൊഫ. എം തോമസ് മാത്യു അധ്യക്ഷത വഹിച്ചു. ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി എം ഐ, രഞ്ജിത്ത് സാനു, പി.ജെ ചെറിയാൻ, ചാവറ കൾച്ചറൽ സെന്റർ ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്ററും അസിസ്റ്റന്റ് ഡയറക്ടറുമായ ഫാ. എമിൽ പുള്ളിക്കാട്ടിൽ സിഎംഐ എന്നിവർ പ്രസംഗിച്ചു.
രാവിലെ എം. കെ സാനു മാഷിന്റെ വസതിയിൽ, സാനു മാഷിന്റെ ചിത്രത്തിൽ പൂക്കളർപ്പിച്ചുകൊണ്ട് ഫാ. അനിൽ ഫിലിപ്പ് സി. എം.,ഐ. അനുസ്മരണം നടത്തി. എറണാകുളം കരയോഗം ജനറൽ സെക്രട്ടറി പി. രാമചന്ദ്രൻ, സി ഐ സി സി ജയചന്ദ്രൻ, സി ജി രാജാഗോപാൽ, ഫാ. എമിൽ പുള്ളിക്കാട്ടിൽ, ജോൺസൺ സി. എബ്രഹാം, ഹാരിസ് സാനു എന്നിവർ പങ്കെടുത്തു.
Photo Courtesy - Google









